എല്ലാ വർഷവും ജനുവരി ഒൻപത് ഇന്ത്യയിൽ ദേശീയ പ്രവാസി ദിനം ആചരിക്കുന്നു. ഇന്ത്യക്ക് പുറത്തു മറ്റ് രാജ്യത്തു താമസിക്കുന്ന ഇന്ത്യക്കാരെ പ്രവാസികൾ എന്ന് വിശേഷിപ്പിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് മഹാത്മാഗാന്ധി മടങ്ങിവന്നത് 1915 ജനുവരി ഒന്‍പതിന് ആയതുകൊണ്ടാണ് ആ ദിവസം തന്നെ ഇതിനായി തെരഞ്ഞെടുത്തത്.
ഇപ്പോള്‍ രണ്ടുവര്‍ഷത്തിലൊരിക്കലാണ് പി.ബി.ഡി ആഘോഷിക്കുന്നത്. ഇത് ഗവണ്‍മെന്റുമായി ബന്ധപ്പെടാനും തങ്ങളുടെ വേരുകളുമായി വീണ്ടും ഒത്തുചേരുന്നതിനുമുള്ള ഒരു അവസരം വിദേശ ഇന്ത്യന്‍ സമൂഹത്തിന് ലഭ്യമാക്കുന്നു. കണ്‍വെന്‍ഷനോടനുബന്ധിച്ച് ഇന്ത്യയിലും വിദേശത്തും നടത്തിയ വിശിഷ്ടമായ സംഭാവനകളെ മാനിച്ച് തെരഞ്ഞെടുക്കപ്പെട്ട വിദേശ ഇന്ത്യക്കാര്‍ക്ക് പ്രവാസിഭാരതീയ പുരസ്‌ക്കാരം സമ്മാനിക്കാറുമുണ്ട്.
2003 മുതലാണ് ഇന്ത്യയിൽ പ്രവാസ ദിവസം ആചരിച്ച് തുടങ്ങിയത്, പ്രവാസികളെ ഓർക്കാനും ഇന്ത്യയുടെ ശാസ്ത്ര സാമ്പത്തിക സാംസ്കാരിക രംഗങ്ങളിൽ വലിയ സംഭാവനകൾ നൽകിയ ഇന്ത്യക്കാരെ ആദരിക്കാനും ഈ ദിവസം പ്രയോജനപ്പെടുത്തുന്നു.