പാല: തന്റെ അര്‍ബുദ രോഗത്തെപ്പറ്റി വെളിപ്പെടുത്തി കേരളാ കോണ്‍ഗ്രസ് എം നേതാവും എംപിയുമായ ജോസ് കെ. മാണിയുടെ ഭാര്യ നിഷ. രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നുവെന്നും മാമോഗ്രാം വഴിയാണ് രോഗം കണ്ടെത്താന്‍ കഴിഞ്ഞതെന്നും അവര്‍ സമൂഹ്യ മാധ്യത്തിലൂടെ പുറത്തു വിട്ട വീഡിയോയില്‍ പറയുന്നു.
കഴിഞ്ഞ മാസം മാമോഗ്രാം ചെയ്തപ്പോഴാണ് അര്‍ബുദമാണെന്ന് മനസിലായത്. തനിക്ക് രണ്ട് ഭാഗ്യമാണ് ഉള്ളത്. ഒന്ന് കുടുംബത്തിന്റെ സപ്പോര്‍ട്ട്. ജോസ് എല്ലാ സമയത്തും എന്റെ കൂടെ ഉണ്ടായിരുന്നു. കുടുംബാംഗങ്ങളും ഒപ്പം നിന്നു.
പിന്നെ എന്റെ ഉള്ളിലുള്ള സ്ട്രെങ്ത്ത്. എത്രയോ രോഗികളെ കാണുന്നുണ്ട്. ആ ഒരു സ്ട്രെങ്ത്ത് ദൈവം തന്നതുകൊണ്ട് ക്യാന്‍സറിനെ കീഴടക്കിയിട്ടേ ഉള്ളു ഇനി കാര്യമെന്ന് നിഷ പറഞ്ഞു.
2013 മുതല്‍ കാന്‍സര്‍ രോഗികളെ സഹായിക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. ക്യാമ്പുകളടക്കം നടത്തി മാമോഗ്രാമിന്റെ പ്രാധാന്യത്തെപ്പറ്റി അവബോധം നല്‍കുന്നുണ്ട്. താന്‍ വര്‍ഷത്തിലൊരിക്കല്‍ മാമോഗ്രാം ചെയ്യാറുണ്ടായിരുന്നു.
കഴിഞ്ഞ ഒക്ടോബറില്‍ നടത്തിയ മാമോഗ്രാമിലാണ് രോഗം കണ്ടെത്തിയത്. 2013 ജൂണ്‍ 19 താനൊരു ഹെയര്‍ ഡൊണേഷന്‍, വിഗ് ഡൊണേഷന്‍ മൂവ്മെന്റ് തുടങ്ങിയ ദിവസമാണ്.
അതിന് ശേഷം ഒത്തിരി രോഗികളെ കണ്ടു, അവരെ സഹായിച്ചു. കൂടാതെ ക്യാന്‍സര്‍ അവയര്‍നെസ് ക്യാമ്പുകള്‍ നടത്താന്‍ പറ്റി. സ്വയം പരിശോധനയുടെയും മാമോഗ്രാമിന്റെയും ആവശ്യകത ആളുകളെ മനസിിലാക്കി കൊടുക്കാറുണ്ടെന്നും നിഷ പറഞ്ഞു.