തിരുവനന്തപുരം: ബിഹാറിനെ പോലെ കേരളത്തിലും സാമുദായിക ജനസംഖ്യ കണക്കെടുപ്പ് നടപ്പാക്കണമെന്ന് ലത്തീന്‍ കത്തോലിക്ക സഭ. ലത്തീന്‍ കത്തോലിക്കാ ദിനത്തില്‍ പള്ളികളില്‍ വായിക്കാനുള്ള ഇടയ ലേഖനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ഇടയലേഖനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേയും വിമര്‍ശനം ഉയരുന്നുണ്ട്. ജനാധിപത്യ സംവിധാനത്തില്‍ ലാറ്റിന്‍ കത്തോലിക്കര്‍ക്ക് അര്‍ഹമായ പ്രാധിനിത്യം നല്‍കുന്നില്ലെന്ന് ഡിസംബര്‍ മൂന്നിന് പള്ളികളില്‍ വായിക്കാന്‍ തയ്യാറാക്കിയ ഇടയലേഖനത്തില്‍ പറയുന്നു. ലത്തീന്‍ കത്തോലിക്കര്‍ക്ക് സാമൂഹിക നീതി നിഷേധിക്കപ്പെടുന്നുവെന്നും മുന്നോക്ക വിഭാഗത്തിലെ പിന്നോക്കകാര്‍ക്ക് ആവശ്യത്തിലധികം സംവരണം നടപ്പാക്കിയെന്നും ലേഖനം വ്യക്തമാക്കുന്നു.
വിഴിഞ്ഞത്തും മുതലപ്പൊഴിയിലും അന്യായമായി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പ്രബല സമുദായങ്ങള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുമ്പോള്‍ ലത്തീന്‍ കത്തോലിക്കരെ അവഗണിക്കുന്നുവെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.