വയനാട്ട് കാട്ടാനയുടെ ആക്രമണം; തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

വയനാട്ട് കാട്ടാനയുടെ ആക്രമണം; തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

കല്‍പറ്റ: വയനാട് മേപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. തോട്ടം തൊഴിലാളിയായ കുഞ്ഞവറാന്‍ (58) ആണു മരിച്ചത്. എളമ്പിലേരിയിലാണു സംഭവം. രാവിലെ പണിക്ക് പോകുന്ന വഴിയിൽ കാട്ടാന ആക്രമിക്കുകയായിരുന്നു. മൃതദേഹവുമായി ജനങ്ങൾ സ്ഥലത്ത് പ്രതിഷേധത്തിലാണ്. നാട്ടുകാർക്കു കൃത്യമായ സുരക്ഷ ഒരുക്കാൻ നടപടിയുണ്ടാകുന്നതുവരെ മൃതദേഹം സംസ്‌കരിക്കില്ലെന്നാണു ജനങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.

നേരത്തെ എളമ്പലേരിയിൽ തന്നെ കാട്ടാനയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടിരുന്നു. സ്വകാര്യ റിസോര്‍ട്ടിലെ ടെന്‍റില്‍ താമസിക്കുമ്പോഴായിരുന്നു കണ്ണൂർ സ്വദേശിയായ ഷഹാന എന്ന 26കാരി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. തൊഴിലാളികൾ ഭയപ്പാടോടെയാണ് തോട്ടത്തിലും മറ്റും ജോലിക്ക് പോകുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.