കൊച്ചി: കളമേശരി സ്‌ഫോടനത്തില്‍ മരിച്ച ലിബ്‌നയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. ഇന്ന് രാവിലെ മലയാറ്റൂര്‍ നീലിശ്വരം എസ്.എന്‍.ഡി.പി സ്‌കൂളില്‍ പൊതുദര്‍ശനം നടത്തും. തുടര്‍ന്ന് 2.30 തോടെ വീട്ടിലെത്തിക്കും. സംസ്‌കാരം വൈകുന്നേരം നാലിന് കൊരട്ടിയിലെ യഹോവ സാക്ഷികളുടെ സെമിത്തേരിയില്‍ നടക്കും.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേരളത്തെ നടുക്കിയ സംഭവമുണ്ടായത്. അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പമാണ് ലിബ്‌ന കളമശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തിന് എത്തിയത്.
95 ശതമാനം പൊള്ളലേറ്റ ലിബ്‌ന സംഭവ ദിവസം തന്നെ മരണത്തിന് കീഴടങ്ങിയിരുന്നു. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന ലിബ്‌ന പഠിക്കാന്‍ സമര്‍ത്ഥയായിരുന്നു. കൂടാതെ ക്ലാസ് ലീഡറുമായിരുന്നു. ലിബ്‌നയുടെ കൂട്ടുക്കാര്‍ക്ക് ഇപ്പോഴും ഈ സംഭവം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല.