പരിശീലന പറക്കലിനിടെ ഹെലികോപ്റ്റര്‍ അപകടം: കൊച്ചിയില്‍ ഒരു നാവികന്‍ മരിച്ചു

പരിശീലന പറക്കലിനിടെ ഹെലികോപ്റ്റര്‍ അപകടം: കൊച്ചിയില്‍ ഒരു നാവികന്‍ മരിച്ചു

കൊച്ചി: കൊച്ചിയില്‍ നാവികസേനാ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് ഒരു നാവികന്‍ മരിച്ചു. പരിശീലന പറക്കലിനിടെ കൊച്ചി നാവിക ആസ്ഥാനത്തെ ഐഎന്‍എസ് ഗരുഡ റണ്‍വേയിലാണ് അപകടം ഉണ്ടായത്. നാവിക സേനയുടെ ചേതക് ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്.

രണ്ട് സൈനികരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. കൊച്ചിയിലെ ആദ്യ വിമാനത്താവളവും നാവിക സേനയുടെ ഏറ്റവും പഴയ എയര്‍സ്റ്റേഷനുമാണ് ഐഎന്‍എസ് ഗരുഡ. റണ്‍വേയിലാണ് അപകടമുണ്ടായത്.

പരിശീലന പറക്കലിനിടെയാണോ മറ്റേതെങ്കിലും സാഹചര്യത്തിലാണോ അപകടമുണ്ടായതെന്നതില്‍ വ്യക്തതയില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.