തൃശൂര്‍: കേരള വര്‍മ്മ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പിലെ ടാബുലേഷന്‍ ഷീറ്റുമായി ബന്ധപ്പെട്ട് ഗുരുതര ഗൂഢാലോചനകളാണ് നടന്നിട്ടുള്ളതെന്ന് കെ.എസ്.യു.
ആദ്യ വോട്ടെണ്ണലിലെ 13 ബുത്തുകളിലെയും ടാബുലേഷന്‍ ഷീറ്റ് പുറത്തുവിടാന്‍ കോളജ് അധികൃതര്‍ തയാറാകണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു. എസ.്എഫ്.ഐ സംസ്ഥാന സെക്രട്ടറി പുറത്തുവിട്ട ടാബുലേഷന്‍ ഷീറ്റ് വ്യാജ നിര്‍മിതമാണ്. അധ്യാപകരും ഇതിന് കൂട്ടു നിന്നു.
റീകൗണ്ടിങില്‍ ഓരോ ബൂത്തുകളിലും എണ്ണിയ വോട്ടുകള്‍ ടാബുലേഷന്‍ ടീമിന് കൊടുത്തപ്പോള്‍ കൃത്രിമത്വം സംഭവിച്ചു. ശ്യാം, പ്രകാശന്‍, പ്രമോദ് എന്നീ അധ്യാപകരും റിട്ടേണിങ് ഓഫിസര്‍ എന്‍.എം.നാരായണനും ഉള്‍പ്പടെയുള്ള ടീം കൃത്രിമത്വം കാണിച്ചിട്ടുണ്ട്.
ഒന്നുകില്‍ എസ്എഫ്ഐ നേതാക്കന്മാര്‍ക്ക് അവര്‍ തിരുത്തി കൊടുത്തു. അല്ലെങ്കില്‍ തിരുത്താന്‍ പാകത്തിന് എസ്.എഫ്.ഐ നേതാക്കക്കള്‍ക്ക് അവര്‍ കൈമാറി.
ഗുരുതരമായ കുറ്റകൃത്യമാണ് നടന്നത്. കോളജിലെ ഒരു വിജയത്തെ അട്ടിമറിക്കാന്‍ വേണ്ടി ഇടതുപക്ഷ അധ്യാപകരുടെയും എസ്.എഫ്.ഐ നേതൃത്വത്തിന്റേയും സംഘം പ്രവര്‍ത്തിച്ചു.
ക്രിമിനല്‍ ഗൂഢാലോചനയുണ്ടായി. സംഭവത്തില്‍ അന്വേഷണം നടത്തണം. തുടര്‍ സമരത്തിന്റെ പ്രഖ്യാപനം തിരുവനന്തപുരത്ത് നടത്തുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.