കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ കേശദാന ക്യാമ്പയിൻ സമാപിച്ചു

കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ കേശദാന ക്യാമ്പയിൻ സമാപിച്ചു

ദ്വാരക: കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ 2023 മാർച്ച് 5 ന് 'സ്പെരൻസ' എന്ന പേരിൽ ആരംഭിച്ച കേശദാന ക്യാമ്പയിൻ സമാപിച്ചു. വിവിധ മേഖലകളുടെ സഹകരണത്തോടെയാണ് കേശദാന ക്യാമ്പയിൻ സംഘടിപ്പിച്ചത്. മാനന്തവാടി രൂപതയ്ക്കു കീഴിലുള്ള വിവിധ മേഖലകളിൽ നിന്നായി 76 പേരാണ് മുടി നൽകി ഈ ഉദ്യമത്തിൽ പങ്കാളികളായത്. ക്യാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗ് നിർമ്മിച്ചു നൽകുന്നതിനായി തൃശൂർ അമല ഹോസ്പ്പിറ്റലിലെ സോഷ്യൽ സർവ്വീസ് വിംഗിന് ഇവ കൈമാറി.

 കെ.സി.വൈ.എം മാനന്തവാടി രൂപതാ പ്രസിഡന്റ് ജസ്റ്റിൻ ലൂക്കോസ് നീലംപറമ്പിൽ, സെക്രട്ടറി ബെറ്റി അന്ന ബെന്നി പുതുപ്പറമ്പിൽ, കോർഡിനേറ്റർ അഖിൽ ജോസ് വാഴച്ചാലിൽ, രൂപത ഡയറക്ടർ ഫാദർ സാന്റോ അമ്പലത്തറ, ആനിമേറ്റർ സിസ്റ്റർ ബെൻസി ജോസ് എസ്. എച്ച്, ചോക്കാട് യൂണിറ്റ് അംഗം ആഷ്‌ലി എന്നിവർ പങ്കെടുത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.