തൃശൂര്‍: നഗരത്തില്‍ രണ്ട് സംഘങ്ങള്‍ തമ്മിലുള്ള സംഘട്ടനത്തിനിടെ കുത്തേറ്റ് യുവാവ് മരിച്ചു. ഒളരിക്കര സ്വദേശി ശ്രീരാഗ് (26) ആണ് മരിച്ചത്. ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് കുത്തേറ്റു. തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് അക്രമം.
പരിക്കേറ്റ പ്രതി അല്‍ത്താഫിനെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച ശ്രീരാഗിന്റെ സഹോദരങ്ങളായ ശ്രീരാജ്, ശ്രീനേഗ് എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീരാഗ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.