കണ്ണൂര്‍: കണ്ണൂര്‍ ചെമ്പേരി സ്വദേശിയായ വിദ്യാര്‍ത്ഥി കാനഡയില്‍ മരണപ്പെട്ടു. മുണ്ടയ്ക്കല്‍ ഷാജി-ജിന്‍സി ദമ്പതികളുടെ മകന്‍ ടോണി ഷാജി യാണ് (23) മരിച്ചത്. ബന്ധുവിന്റെ വീട്ടില്‍ പോകാനായി കാര്‍ സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ഉണ്ടായ വിഷപുക ശ്വസിച്ചതാണ് മരണ കാരണമെന്നാണ് പ്രാഥമിക വിവരം. സംസ്‌കാര ശുശ്രൂഷ പിന്നീട്.
പഠനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു ടോണി. ദമ്പതികളുടെ മൂന്ന് മക്കളില്‍ മൂത്തയാളാണ് മരണപ്പെട്ട ടോണി. പിതാവ് എം.എ ഷാജി ചെമ്പേരി വിമല്‍ ജ്യോതി എഞ്ചിനിയറിങ് കോളജിലെ ഫിസിക്കല്‍ എജ്യൂക്കേഷന്‍ അധ്യാപകനാണ്. മാതാവ് ജിന്‍സി ഷാജി പയ്യാവൂര്‍ സേക്രട്ട് ഹാര്‍ട്ട് ഹയന്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയാണ്.
സഹോദരങ്ങള്‍: റോണി ഷാജി, ( എഞ്ചിനിയറിങ് വിദ്ധ്യാര്‍ത്ഥി കുസാറ്റ് എറണാകുളം ), റിയാ ഷാജി, (പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മേരി ഗിരി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പൊടിക്കളം ).