ചങ്ങനാശേരി: കത്തോലിക്കാ സഭയിലെ മുതിര്‍ന്ന വൈദികനായ ഫാ.ജോസഫ് കാലായില്‍ നിര്യാതനായി. സംസ്‌കാരം ഒന്‍പതിന് കുറുമ്പനാടം അസംപ്ഷന്‍ പള്ളിയില്‍.
നാളെ ഉച്ചയ്ക്ക് മൂന്നിന് ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ പൊതുദര്‍ശനം. വൈകുന്നേരം ഭൗതിക ശരീരം വൈകുന്നേരം 4.30 ന് പൊങ്ങംന്താനത്തെ ഭവനത്തില്‍ എത്തിക്കും.
ഒന്‍പതിന് രാവിലെ 8.45 ന് സഹോദര പുത്രന്‍ പൊങ്ങംന്താനത്തുള്ള മോന്‍ കാലായിലിന്റെ വസതിയിലാണ് പ്രാരംഭ പ്രാര്‍ത്ഥന ക്രമീകരിച്ചിരിക്കുന്നത്. തുടര്‍ന്ന് 10ന് രണ്ടാം ഭാഗം ശുശ്രൂഷയ്ക്കായി പള്ളിയിലേക്ക് കൊണ്ടു പോകും. 10.30ന് പരിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് സമാപന ശുശ്രൂഷകളും നടക്കും.