തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളത്തിലെ മെഡിക്കല്‍ കോളജുകളിലെ പി.ജി മെഡിക്കല്‍-ഡെന്റല്‍ വിദ്യാര്‍ഥികളും, ഹൗസ് സര്‍ജന്മാരും ഉള്‍പ്പെടുന്ന ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയുടെ 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് രാവിലെ ആരംഭിച്ചു.
സെപ്റ്റംബര്‍ 29 ന് നടത്തിയ സൂചനാ പണിമുടക്കില്‍ ഉന്നയിച്ച കാര്യങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്ത് അനുകൂല നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് സമരം.
നാളെ രാവിലെ എട്ട് വരെ അത്യാഹിത വിഭാഗങ്ങളില്‍ നിന്ന് ഉള്‍പ്പെടെ വിട്ടു നില്‍ക്കും. സമരത്തിന്റെ ഭാഗമായി ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഒ.പി വിഭാഗത്തിന് മുന്നില്‍ ധര്‍ണ നടത്തുമെന്നാണ് ഭാരവാഹികള്‍ അറിയിച്ചത്.