തിരുവനന്തപുരം: തിരുവനന്തപുരം കണ്ടല സര്‍വീസ് സഹകരണ ബാങ്കിലും ഇഡി റെയ്ഡ്. ബാങ്ക് പ്രസിഡന്റും സിപിഐ നേതാവുമായ എന്‍. ഭാസുരാംഗന് എതിരായ വായ്പ തട്ടിപ്പു കേസിലാണ് റെയ്ഡ്. ബാങ്ക് മുന്‍ സെക്രട്ടറിമാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്.
ഇന്ന് പുലര്‍ച്ചെയാണ് പരിശോധന ആരംഭിച്ചത്. ബാങ്കിന്റെ വായ്പ ഇടപാടു രേഖകള്‍ അടക്കം ഇഡി പരിശോധിച്ചു വരികയാണ്. നൂറു കോടിയിലധികം രൂപയുടെ വായ്പാ തട്ടിപ്പ് ബാങ്കില്‍ നടന്നതായാണ് കണ്ടെത്തല്‍. ബിനാമി പേരില്‍ 34 കോടിയും തട്ടിയതായി കണ്ടെത്തിയിരുന്നു. കണ്ടല ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് സഹകരണ രജിസ്ട്രാര്‍ രണ്ടാഴ്ച മുമ്പ് ഇഡിക്ക് കൈമാറിയിരുന്നു. ഇതിന് ശേഷമാണ് ബാങ്കില്‍ പരിശോധന നടത്തുന്നത്.
തട്ടിപ്പിന് നേതൃത്വം നല്‍കിയ ഭാസുരാംഗനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ സമരം നടത്തുന്നതിനിടെയാണ് ഇഡി റെയ്ഡ്. ഇതോടെ വായ്പാ തട്ടിപ്പു കേസ് ഇഡി ഏറ്റെടുക്കാനുള്ള സാധ്യതയും ഉണ്ട്. സിപിഐയുടെ നിയന്ത്രണത്തിലുള്ളതാണ് കണ്ടല സര്‍വീസ് സഹകരണ ബാങ്ക്.