തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ തുടര്‍ ചര്‍ച്ചകള്‍ക്ക് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി ദക്ഷിണ റെയില്‍വേ. പാലക്കാട്, തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍മാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.
കെ റെയില്‍ അധികൃതരുമായി ചര്‍ച്ച നടത്തി തീരുമാനം അറിയിക്കാനാണ് നിര്‍ദേശം. എത്രയും വേഗം യോഗം വിളിക്കണമെന്നും യോഗത്തിന്റെ മിനുറ്റ്‌സ് സതേണ്‍ റെയില്‍വേ ആസ്ഥാനത്തേക്ക് അയക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഇതോടെ നിര്‍ജീവമായിരുന്ന കെ റെയില്‍ പദ്ധതിക്ക് വീണ്ടും ജീവന്‍ വച്ചിരിക്കുകയാണ്.
ഭൂമിയുടെ വിനിയോഗം അടക്കം എല്ലാകാര്യങ്ങളും കെ റെയിലുമായി ആശയവിനിമയം നടത്താനാണ് കഴിഞ്ഞ ദിവസം റെയില്‍വേ ബോര്‍ഡ് ദക്ഷിണ റെയില്‍വേക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.