തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികവര്‍ഗ വികസന വകുപ്പ് ഓഫീസുകളില്‍ മിന്നല്‍ പരിശോധന. വിജിലന്‍സാണ് പരിശോധന നടത്തുന്നത്. 'ഓപ്പറേഷന്‍ വനജ്' എന്ന പേരിലാണ് റെയ്ഡ്.
പട്ടികവര്‍ഗക്കാര്‍ക്കുള്ള പദ്ധതിയില്‍ ക്രമക്കേട് നടക്കുന്നുവെന്ന് വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. തിരുവനന്തപുരത്തെ പട്ടികവര്‍ഗ ഡയറക്ടറേറ്റിലും പരിശോധന നടക്കുന്നുണ്ട്.
ഏഴ് പ്രോജക്ട് ഓഫീസുകള്‍, 11 ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസുകള്‍, 14 ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്.