തിരുവനന്തപുരം: ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന് കീഴിലെ കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി പ്രകാരമുള്ള ചികിത്സയ്ക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പില്‍ നിന്നും മുപ്പത് കോടി രൂപയുടെ ചെക്ക് നല്‍കി. ധനവകുപ്പ് മന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന ചടങ്ങില്‍ മന്ത്രി കെ.എന്‍ ബാലഗോപാല്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന് ഫണ്ട് കൈമാറി.
30 കോടി രൂപ കൂടി പദ്ധതിയിലേക്ക് കൈമാറിയതോടെ ആകെ 1762.37 കോടി രൂപയാണ് കാരുണ്യ ബെനവലന്റ് ഫണ്ടിലേക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സമാഹരിച്ച് നല്‍കിയത്.
കേരള ലോട്ടറി വില്‍പ്പനയിലൂടെ സമാഹരിക്കുന്ന പണം പാവപ്പെട്ട ഗുരുതര രോഗികള്‍ക്ക് ധനസഹായമായി കാരുണ്യ ബെനവലന്റ് ഫണ്ടിലൂടെ നല്‍കുന്നു. ക്യാന്‍സര്‍, ഹീമോഫീലിയ, വൃക്ക രോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍, സാന്ത്വന ചികിത്സാ രംഗങ്ങളില്‍ ഗുരുതരമായ അസുഖങ്ങള്‍ മൂലം കഷ്ടപ്പെടുന്നവര്‍ക്കായിട്ടാണ് കാരുണ്യ ബെനവലന്റ് ഫണ്ടില്‍ നിന്നും ധനസഹായം നല്‍കുന്നത്.