തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ച കുളത്തൂര്‍ സ്വദേശി നിതിന്‍ കസ്റ്റഡിയില്‍. ഇന്ന് രാവിലെ 11 നാണ് പൊലീസ് ആസ്ഥാനത്തെ 112 എന്ന നമ്പറിലേക്ക് ഭീഷണി സന്ദേശമെത്തിയത്.
എന്നാല്‍ കസ്റ്റഡിയിലെടുത്ത നിതിന് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത തുടരന്വേഷണത്തിലൂടെ മാത്രമേ കഴിയുകയുള്ളുവെന്ന് പൊലീസ് പ്രതികരിച്ചു.
കളമശേരി സംഭവം കൂടി കണക്കിലെടുത്ത് അതീവ ഗൗരവത്തോടെയായിരുന്നു ഈ വിഷയത്തെ പൊലീസ് സമീപിച്ചത്. ഭീഷണിയെ തുടര്‍ന്ന് സെക്രട്ടേറിയറ്റിലും പരിസരത്തും കന്റോണ്‍മെന്റ് പൊലീസ് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തുകയും ബോംബ് സ്‌ക്വാഡെത്തി പരിസരത്ത് പരിശോധന നടത്തുകയും ചെയ്തിരുന്നു.