പ്രോലൈഫ് പ്രവര്‍ത്തനങ്ങള്‍ മഹത്തായ ശുശ്രൂഷ: മാര്‍ ജോസഫ് പെരുംന്തോട്ടം

പ്രോലൈഫ് പ്രവര്‍ത്തനങ്ങള്‍ മഹത്തായ ശുശ്രൂഷ: മാര്‍ ജോസഫ് പെരുംന്തോട്ടം

ചങ്ങനാശേരി: പ്രോലൈഫ് പ്രവര്‍ത്തനങ്ങള്‍ മഹത്തായ ശുശ്രൂഷയാണെന്നും ഇതിന് പകരം വെയ്ക്കാന്‍ മറ്റൊന്നില്ലെന്നും ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുംന്തോട്ടം. കൃപ പ്രോലൈഫ്‌സിന്റെ നേതൃത്വത്തില്‍ ഗര്‍ഭിണികള്‍ക്ക് ലാബുകള്‍, ആശുപത്രികള്‍, ഡോക്ടര്‍മാര്‍ വഴി വിതരണത്തിന് തയാറാക്കിയിരിക്കുന്ന 'അമ്മയ്‌ക്കൊരുമ്മ' എന്ന ബ്രോഷറിന്റെ പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്.

മനുഷ്യകുഞ്ഞിനെ ഏതെങ്കിലും ഒരു മാസം കൊല്ലാമെന്ന് പറയുന്നത് ഏറ്റവും വലിയ ക്രൂരതയാണ്. 27 വര്‍ഷമായി പ്രോലൈഫ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കൃപ പ്രോലൈഫ് പ്രവര്‍ത്തകരെ ആര്‍ച്ച് ബിഷപ് അഭിനന്ദിച്ചു.

ഗര്‍ഭിണികള്‍ക്കുള്ള ബ്രോഷര്‍ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി ഡയറക്ടര്‍ ഫാ. ജയിംസ് കുന്നത്തിനും പൊതുജനങ്ങള്‍ക്കുള്ള ബ്രോഷര്‍ സി.എം.സി പ്രൊവിന്‍ഷ്യല്‍ മദര്‍ പ്രസന്നാ സിഎംസിയ്ക്കും നല്‍കി മാര്‍ പെരുംന്തോട്ടം പ്രകാശനം ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.