കൊച്ചി: കാക്കനാട് ഉണ്ടായ അതിശക്തമായ കാറ്റിലും മഴയിലും 25 ഇലവന്‍ കെ വി പോസ്റ്റുകള്‍ തകര്‍ന്നത് അടക്കം വ്യാപക നാശനഷ്ടം. ഇന്‍ഫോ പാര്‍ക്കിനു സമീപം കനത്ത കാറ്റില്‍ മരം ഒടിഞ്ഞു വീണാണ് ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നത്.
ഇന്‍ഫോ പാര്‍ക്ക് ഫേസ് ടു മുതല്‍ സബ് സ്റ്റേഷന്‍ വരെയുള്ള മേഖലയിലാണ് പോസ്റ്റുകള്‍ തകര്‍ന്നത്. കൊച്ചിയില്‍ ഉച്ചകഴിഞ്ഞു രണ്ട് മണിയോടെ ആരംഭിച്ച മഴ വൈകുന്നേരത്തോടെ ശക്തി പ്രാപിക്കുകയായിരുന്നു.
അഗ്നിശമന സേന ഉടന്‍ സ്ഥലത്തെത്തി മരങ്ങള്‍ വെട്ടി മാറ്റിയെങ്കിലും രാത്രി വൈകിയാണ് ഗതാഗത കുരുക്ക് മാറ്റാനായത്. വൈദ്യുതി പൂര്‍ണമായും പുനസ്ഥാപിക്കാന്‍ ഇനിയും സമയമെടുക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.
അതിശക്തമായ കാറ്റില്‍പെട്ട് കാക്കനാടുള്ള ബെവ്‌കോ മദ്യവിതരണ ശാലയിലെ അലമാരയില്‍ നിന്ന് മദ്യക്കുപ്പികള്‍ താഴെവീണു പൊട്ടി. ആര്‍ക്കും പരിക്കില്ല. ഔട്‌ലെറ്റിലെ നാശനഷ്ടത്തിന്റെ കണക്ക് തിട്ടപ്പെടുത്തിയിട്ടില്ല.