ആലുവയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ആലുവയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ആലുവ: ആലുവയില്‍ ബൈപ്പാസ് ഫ്‌ളൈ ഓവറില്‍ ഓടി കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. രാത്രി എട്ട് മണിയോടെയാണ് അപകടം നടന്നത്. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഏറെ നേരം യാത്രാക്കുരുക്ക് രൂപപ്പെട്ടു.

എറണാകുളം ഭാഗത്തു നിന്നും തൃശ്ശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍. പുക കണ്ടതിനെ തുടര്‍ന്ന് പെട്ടെന്നു കാറിന്റെ പുറത്ത് ഇറങ്ങിയതിനാല്‍ കാര്‍ യാത്രക്കാര്‍ അപകടം കൂടാതെ രക്ഷപെട്ടു.

വടുതല സ്വദേശികളായ ശശാങ്ക്, ശരത് എന്നിവരുടെ ഗ്ലോബല്‍ ഫിയസ്റ്റ കാറാണ് കത്തിയമര്‍ന്നത്. തീ ആളിപടര്‍ന്നതോടെ ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്സ് എത്തി തീ അണച്ചു. വാഹനം പൂര്‍ണമായി കത്തി നശിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.