തിരുവനന്തപുരം: തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള ഓവര്‍സീസ് ഡെവലപ്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്‍സ് (ഒഡെപെക്ക്) മുഖേന വിദേശ നിയമനങ്ങളുടെ ഭാഗമായി ദുബായിലെ വേള്‍ഡ് സെക്യൂരിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി വിസയും ടിക്കറ്റും കൈമാറി.
മന്ത്രിയുടെ ദുബായ് സന്ദര്‍ശനത്തില്‍ മലയാളികളുടെ നിയമനവുമായി ബന്ധപ്പെട്ട് ദുബായിലെ വേള്‍ഡ് സെക്യൂരിറ്റി അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു.
പുരുഷന്മാരുടെ മൂന്നാമത്തെ ബാച്ചിലെ 27 സെക്യൂരിറ്റി ഗാര്‍ഡുകളുടെയും വനിതകളുടെ ആദ്യ ബാച്ചിലെ 13 സെക്യൂരിറ്റി ഗാര്‍ഡുകളുടെയും വിസയും ടിക്കറ്റുമാണ് വിതരണം ചെയ്തത്.