തിരുവനന്തപുരം: ക്വലാലംപൂരിലേക്ക് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് മലേഷ്യ എയര്‍ലൈന്‍സിന്റെ പുതിയ വിമാന സര്‍വീസ് പ്രവര്‍ത്തനം ആരംഭിച്ചു. തിരുവനന്തപുരം എയര്‍പോര്‍ട്ടിന്റെ നേതൃത്വത്തില്‍ പുതിയ വിമാന സര്‍വീസീന് വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് സ്വീകരിച്ചത്.
ടൂറിസം അഡിഷണല്‍ സെക്രട്ടറി പ്രേം കൃഷ്ണന്‍ ഐ.എ.എസ്, ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ രാഹുല്‍ ഭട്‌കോടി, തിരുവനന്തപുരം ചേമ്പര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് എസ്.എന്‍ രഘുചന്ദ്രന്‍ നായര്‍, മലേഷ്യന്‍ എയര്‍ലൈന്‍സ് റീജിയണല്‍ സെയില്‍സ് മാനേജര്‍ മെല്‍വിന്ദര്‍ കൗര്‍ എന്നിവര്‍ സര്‍വീസിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ആദ്യ വിമാനത്തിലെ യാത്രക്കാരെ സമ്മാനങ്ങളോടെയാണ് സ്വീകരിച്ചത്. ആദ്യ സര്‍വീസ് നിയന്ത്രിച്ച പൈലറ്റുമാരെയും ക്യാബിന്‍ ക്രൂവിനെയും പൊന്നാടയണിയിച്ച് സ്വീകരിച്ചു. തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള ആദ്യ സര്‍വീസില്‍ മുഴുവന്‍ സീറ്റുകളിലും യാത്രക്കാരുണ്ടായിരുന്നു.