'കര്‍ഷകര്‍ ബുദ്ധിമുട്ടില്‍, സര്‍ക്കാര്‍ ആഘോഷങ്ങള്‍ നടത്തി ധൂര്‍ത്തടിക്കുന്നു': രൂക്ഷ വിമര്‍ശനം; പ്രസാദിന്റെ വീട് സന്ദര്‍ശിക്കുമെന്ന് ഗവര്‍ണര്‍

'കര്‍ഷകര്‍ ബുദ്ധിമുട്ടില്‍, സര്‍ക്കാര്‍ ആഘോഷങ്ങള്‍ നടത്തി ധൂര്‍ത്തടിക്കുന്നു': രൂക്ഷ വിമര്‍ശനം; പ്രസാദിന്റെ വീട് സന്ദര്‍ശിക്കുമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: ആലപ്പുഴയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കര്‍ഷകര്‍ വലിയ ബുദ്ധിമുട്ട് നേരിടുമ്പോള്‍ സര്‍ക്കാര്‍ ആഘോഷങ്ങളുടെ പേരില്‍ ധൂര്‍ത്തടിക്കുകയാണെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തി.

പെന്‍ഷന്‍ പോലും ലഭിക്കാതെ പലരും കഷ്ടപ്പെടുകയാണ്. മന്ത്രിമാരുടെ പഴ്സണല്‍ സ്റ്റാഫിന് വേണ്ടിയും വന്‍തുക ചെലവഴിക്കുന്നുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. പ്രസാദിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന തിരുവല്ലയിലെ ആശുപത്രിയില്‍ ഗവര്‍ണര്‍ എത്തും. തുടര്‍ന്ന് അദേഹം പ്രസാദിന്റെ കുടുംബത്തെ സന്ദര്‍ശിക്കും.
പാവപ്പെട്ട കര്‍ഷകരെയും സ്ത്രീകളെയും സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. ഇന്നു പുലര്‍ച്ചെയാണ് കര്‍ഷകനായ കെ.ജി പ്രസാദ് ആത്മഹത്യ ചെയ്തത്. വിഷം കഴിച്ചാണ് പ്രസാദ് ആത്മഹത്യ ചെയ്തത്. തന്റെ മരണത്തിന്റെ ഉത്തരവാദി സര്‍ക്കാരാണെന്നും പരാജയപ്പെട്ട കര്‍ഷകനാണെന്നും വ്യക്തമാക്കുന്ന അദേഹത്തിന്റെ ഓഡിയോ ക്ലിപ്പ് പുറത്തു വന്നിരുന്നു.

സര്‍ക്കാരിന് നെല്ലു കൊടുത്തിട്ടും പണം കിട്ടിയില്ലെന്നും പിആര്‍എസ് കുടിശികയുടെ പേരു പറഞ്ഞ് വായ്പ നിഷേധിച്ചെന്നുമാണ് പ്രസാദ് പറയുന്നത്. ഭാരതീയ കിസാന്‍ സംഘ് ആലപ്പുഴ ജില്ലാ പ്രസിഡന്റായിരുന്നു മരിച്ച പ്രസാദ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.