തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ എസ്.വി പ്രദീപിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. പ്രദീപിന്റെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് നടപടി.
2020 ഡിസംബര്‍ 14ന് തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തായിരുന്നു അപകടം. പ്രദീപ് സഞ്ചരിച്ച ഇരുചക്ര വാഹനത്തില്‍ പിന്നലെ വന്ന ട്രക്ക് ഇടിക്കുകയായിരുന്നു. ട്രക്ക് നിര്‍ത്താതെ പോയെങ്കിലും പിന്നീട് ഡ്രൈവര്‍ അറസ്റ്റിലായിരുന്നു.
നേമം പൊലീസ് കൊലക്കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചെങ്കിലും ബോധപൂര്‍വമല്ലാത്ത നരഹത്യാ കേസായി മാറിയിരുന്നു.