ഇ പോസ് മെഷീൻ അറ്റകുറ്റപണിക്ക് ആളില്ല ; റേഷൻ മുടങ്ങാൻ സാധ്യത

ഇ പോസ് മെഷീൻ അറ്റകുറ്റപണിക്ക് ആളില്ല ; റേഷൻ മുടങ്ങാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളിലെ ഇ പോസ് യന്ത്രങ്ങളുടെ പരിപാലനത്തിനും അറ്റകുറ്റ പണിക്കുമായി ക്ഷണിച്ച ടെൻഡർ ഏറ്റെടുക്കാൻ ആളില്ല. ഇപ്പോഴത്തെ കരാർ കാലാവധി അവസാനിക്കുന്ന ഈ മാസം 30നുശേഷം യന്ത്രം പണിമുടക്കിയാൽ റേഷൻ മുടങ്ങും.

കാർഡ് ഉടമകൾക്ക് ബയോമെട്രിക് സംവിധാനമായ ഇ പോസ് വഴി വിവരങ്ങൾ ശേഖരിച്ചാണ് കേന്ദ്ര ഭക്ഷ്യ ഭദ്രതാ നിയമ പ്രകാരം റേഷൻ നൽകാൻ.

ഇ പോസ് യന്ത്രങ്ങൾ സ്ഥാപിക്കാനും വാർഷിക അറ്റകുറ്റപ്പണികൾക്കുമായി 2018 ഫെബ്രുവരിയിലാണ് ആദ്യം കരാർ ഒപ്പിട്ടത്. ഹൈദരാബാദ് ആസ്ഥാനമായ ലിങ്ക് വെൽ ടെലിസിസ്‌റ്റംസ് എന്ന സ്വകാര്യ കമ്പനിയാണ് 51.16 കോടി രൂപയ്ക്ക് അഞ്ച് വർഷത്തേക്ക് കരാർ നേടിയത്.

കരാറിന്റെ കാലാവധി ഇക്കഴിഞ്ഞ മെയിൽ തീർന്നിരുന്നു. തുടർന്ന് വീണ്ടും ആറ് മാസത്തേക്ക് കൂടി കരാർ നീട്ടി നൽകുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.