കല്‍പ്പറ്റ: വയനാട്ടില്‍ പൊലീസ് പിടികൂടിയ മാവോ വാദികള്‍ ചോദ്യം ചെയ്യലില്‍ സഹകരിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. കൂടുതല്‍ ചോദ്യം ചെയ്യലിന് കസ്റ്റഡി നീട്ടാന്‍ അപേക്ഷ നല്‍കാനൊരുങ്ങുകയാണ് പൊലീസ്.
പെര്യയില്‍ കേരളാ പൊലീസ് സ്പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയ ചന്ദ്രുവിന്റെയും ഉണ്ണിമായയുടെയും പൊലീസ് കസ്റ്റഡി കാലാവധി ഇന്ന് തീരുന്നതിനാല്‍ ഇവരെ കോടതിയില്‍ ഹാജരാക്കും.
കേരളാ പൊലീസിനെ കൂടാതെ തമിഴ്നാട്, ആന്ധ്ര ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങളിലെ പൊലീസും കേന്ദ്ര ഏജന്‍സികളും ഇവരെ ചോദ്യം ചെയ്തിരുന്നു. പശ്ചിമ ഘട്ട ഓപ്പറേഷനെ കുറിച്ച് പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.