തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും പ്രധാന പദ്ധതിയായി കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച ലൈഫ് ഭവന പദ്ധതി സ്തംഭനാവസ്ഥയില്‍. പണമില്ലാത്തതിന്റെ പേരില്‍ ലൈഫ് ഭവന പദ്ധതി നിലച്ച അവസ്ഥയാണ് ഇപ്പോള്‍.
ലൈഫ് ഭവന പദ്ധതി സാമ്പത്തിക പ്രതിസന്ധിയിലായതോടെ അര്‍ഹരായ പലര്‍ക്കും ഈ പദ്ധതി കൊണ്ടുള്ള ഗുണം ലഭ്യമാകുന്നില്ല. ലൈഫ പദ്ധതിക്കായി പ്രഖ്യാപിച്ച 717 കോടിയില്‍ ഇതുവരെ ആകെ ചിലവഴിച്ചത് 2.69 ശതമാനം മാത്രമാണ്. ഇതില്‍ ഗ്രാമ പ്രദേശങ്ങളില്‍ പദ്ധതി ചിലവ് 2.94 ശതമാനവും നഗര പ്രദേശങ്ങളില്‍ 2.01 ശതമാനവും മാത്രമാണ്.
പദ്ധതി നിര്‍വഹണം നടത്താന്‍ കഴിയാത്തത് ഫണ്ടിന്റെ അപര്യാപ്തതയാണ്. പഞ്ചായത്ത് ലിസ്റ്റില്‍ ഉള്‍പ്പെട്ട് വീട് പണി തുടങ്ങിവച്ചവര്‍ക്കെല്ലാം പണം മുടങ്ങിയ അവസ്ഥയിലായതോടെ നിര്‍മാണം പാതി വഴിയിലുമായി.
ലൈഫ് ഭവന പദ്ധതി പ്രകാരമുള്ള വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ പണം കിട്ടാത്തതിനാല്‍ പത്തനംതിട്ടയില്‍ കഴിഞ്ഞ ദിവസം ഗോപി (73) ജീവനൊടുക്കിയിരുന്നു. വയോധികന്റെ കത്തിക്കരിഞ്ഞ മൃതദേഹത്തിന് അരികില്‍ നിന്നും ലഭിച്ച ആത്മഹത്യ കുറിപ്പില്‍ ലൈഫ് ഭവന പദ്ധതിയില്‍ പണം ലഭ്യമാകാതിരുന്നതിനെപ്പറ്റി രേഖപ്പെടുത്തിയിരുന്നു.