നവകേരള സദസ്: സ്പെഷല്‍ ബസിനായി ഒരു കോടി അഞ്ച് ലക്ഷം രൂപ അനുവദിച്ചു; ഉത്തരവ് ട്രഷറി നിയന്ത്രണം മറികടന്ന്

 നവകേരള സദസ്: സ്പെഷല്‍ ബസിനായി ഒരു കോടി അഞ്ച് ലക്ഷം രൂപ അനുവദിച്ചു; ഉത്തരവ് ട്രഷറി നിയന്ത്രണം മറികടന്ന്

തിരുവനന്തപുരം: നവകേരള സദസില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാനുള്ള സ്പെഷല്‍ ബസിനായി തുക അനുവദിച്ചു. ഒരു കോടി അഞ്ച് ലക്ഷം രൂപയാണ് അനുവദിച്ചത്. ട്രഷറി നിയന്ത്രണം മറികടന്നാണ് ധനവകുപ്പ് തുക നുവദിച്ചത്.

ബജറ്റില്‍ നീക്കിവച്ച തുകയ്ക്കു പുറമേ അധിക ഫണ്ടായാണ് പണം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പിന്റെ അനുമതി വേണം. ഇതു മറികടക്കാനാണ് ട്രഷറി നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയത്.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാനുള്ള ആഢംബര ബസിന്റെ പണി ബംഗളൂരുവില്‍ പുരോഗമിക്കുകയാണ്. ഈ മാസം 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് നവകേരള സദസ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.