റബര്‍ കര്‍ഷക സബ്സിഡി: ഒക്ടോബര്‍ വരെയുള്ള തുക അനുവദിച്ചു

റബര്‍ കര്‍ഷക സബ്സിഡി: ഒക്ടോബര്‍ വരെയുള്ള തുക അനുവദിച്ചു

തിരുവനന്തപുരം:സംസ്ഥാനത്തെ ഒരു ലക്ഷത്തിലേറെ കര്‍ഷകര്‍ക്കുകൂടി റബര്‍ ഉല്‍പാദക സബ്സിഡി അനുവദിച്ചു. ഒക്ടോബര്‍വരെയുള്ള തുക പൂര്‍ണമായും വിതരണം ചെയ്യാന്‍ നിര്‍ദേശം നല്‍കിയതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു.

റബര്‍ ബോര്‍ഡ് അംഗീകരിച്ച പട്ടികയിലുള്ള എല്ലാ കര്‍ഷകര്‍ക്കും ഇതുവരെയുള്ള മുഴുവന്‍ തുകയും ലഭിക്കും. സ്വാഭാവിക റബറിന് വിലയിടിയുന്ന സാഹചര്യത്തിലാണ് റബര്‍ ഉല്‍പാദന ഇന്‍സെന്റീവ് പദ്ധതിയില്‍ സഹായം ലഭ്യമാക്കുന്നത്.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു കിലോഗ്രാം റബറിന് 170 രൂപ വില ഉറപ്പാക്കുന്ന നിലയില്‍ സബ്സിഡി തുക ഉയര്‍ത്തിയിരുന്നു. വിപണി വിലയില്‍ കുറവ് വരുന്ന തുക സര്‍ക്കാര്‍ സബ്സിഡിയായി അനുവദിക്കുന്നു. റബര്‍ ബോര്‍ഡ് അംഗീകരിക്കുന്ന കര്‍ഷകരുടെ പട്ടിക അനുസരിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ സബ്സിഡി ലഭ്യമാക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.