രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ പരിശീലക സ്ഥാനം ഒഴിയുമെന്ന് സൂചന; പകരം വി.വി.എസ് ലക്ഷ്മണന്റെ പേര്

രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ പരിശീലക സ്ഥാനം ഒഴിയുമെന്ന് സൂചന; പകരം വി.വി.എസ് ലക്ഷ്മണന്റെ പേര്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്നും രാഹുല്‍ ദ്രാവിഡ് ഒഴിയുമെന്ന് സൂചന. കഴിഞ്ഞയാഴ്ച അഹമ്മദാഹാദില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍ ടീമിന് പരാജയമുണ്ടായതിനെ തുടര്‍ന്നാണ് പരീശീലക സ്ഥാനത്ത് നിന്നും ദ്രാവിഡ് സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ദ്രാവിഡിന് പകരക്കാരനായി ദേശീയ ക്രിക്കറ്റ് അക്കാദമി മേധാവി വി.വി.എസ് ലക്ഷ്മണന്റെ പേരാണ് പരിഗണിക്കുന്നത്.

എന്നാല്‍ ദ്രാവിഡിന്റെ നേതൃത്വത്തില്‍ ഇന്ത്യ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെയും ഏകദിന ലോകകപ്പിന്റെയും ഫൈനലില്‍ എത്തിയെങ്കിലും രണ്ട് തവണയും ടീം ഓസ്ട്രേലിയയോട് പരാജയപ്പെട്ടിരുന്നു. എന്നിരുന്നാലും ഈ വര്‍ഷമാദ്യം ദ്രാവിഡിന്റെ നേതൃത്വത്തില്‍ ഇന്ത്യ ഏഷ്യാ കപ്പ് സ്വന്തമാക്കിയിരുന്നു.

കൂടാതെ ഇന്ന് ആരംഭിക്കുന്ന ഇന്ത്യ ഓസ്ട്രേലിയ ടി20 പരമ്പരയ്ക്കുള്ള നിയുക്ത മുഖ്യ പരിശീലകനായി ലക്ഷ്മണിനെ നിയമിച്ചിരുന്നു. ഇന്ത്യ ഓസ്ട്രേലിയ ആദ്യ ടി20 ഇന്ന് വിശാഖപട്ടണത്തും രണ്ടാം ടി20 ഈ മാസം 26 ന് തിരുവനന്തപുരത്തെ കഴക്കൂട്ടം സ്റ്റേഡിയത്തിലാണ് നടക്കുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.