തിരുവനന്തപുരം: പ്രശസ്ത നടിയും സംഗീതഞ്ജയുമായ ആര്‍ സുബ്ബലക്ഷ്മി (87) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ വെച്ച് വ്യാഴാഴ്ച വൈകുന്നേരത്തോടെയായിരുന്നു മരണം.
കല്യാണരാമന്‍ എന്ന ദിലീപ് ചിത്രത്തിലെ മുത്തശി വേഷത്തിലൂടെയാണ് ആര്‍ സുബ്ബലക്ഷ്മി പ്രശസ്തയായത്. നന്ദനം, സിഐഡി മൂസ, പാണ്ടിപ്പട തുടങ്ങിയ ചിത്രങ്ങളും ശ്രദ്ധേയമാണ്.
നിരവധി മലയാളം തമിഴ് ചിത്രങ്ങളില്‍ വേഷമിട്ടു. ഇളയ ദളപതി വിജയ് നായകനായ തമിഴ് ചിത്രം ബീസ്റ്റിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. പ്രശസ്ത സിനിമാതാരം താരാ കല്യാണ്‍ മകളാണ്.