അബുദാബി: തുടർച്ചയായ രണ്ടാം ദിവസവും യുഎഇയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂവായിരത്തിനുമുകളില്‍ രേഖപ്പെടുത്തി. 3362 പേരിലാണ് കോവിഡ് ഇന്ന് റിപ്പോർട്ട് ചെയ്തത്. 134,768 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചത്. 2588 പേർ രോഗമുക്തി നേടി. ആറ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 21.8 മില്ല്യണ്‍ ടെസ്റ്റുകളാണ് യുഎഇയില്‍ ഇതുവരെ നടത്തിയിട്ടുളളത്. രാജ്യത്തെ ആകെ രോഗികള്‍ 239,587 ആണ്. രോഗമുക്തർ 213,149. ആകെ മരണസംഖ്യ 723.