'സ്വന്തം നിഴലിനെപ്പോലും മുഖ്യമന്ത്രിക്ക് പേടി'; വെയില്‍ ഉള്ളപ്പോള്‍ പുറത്തിറങ്ങരുതെന്ന് വി.ഡി സതീശന്‍

'സ്വന്തം നിഴലിനെപ്പോലും മുഖ്യമന്ത്രിക്ക് പേടി'; വെയില്‍ ഉള്ളപ്പോള്‍ പുറത്തിറങ്ങരുതെന്ന് വി.ഡി സതീശന്‍

കോഴിക്കോട്: കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കരിങ്കൊടി കാണിക്കാന്‍ വരുമ്പോള്‍ തന്നെ വധിക്കാന്‍ വരികയാണെന്നാണ് മുഖ്യമന്ത്രി കരുതുന്നത്. വെയില്‍ ഉള്ളപ്പോള്‍ മുഖ്യമന്ത്രി പുറത്തിറങ്ങരുത്. സ്വന്തം നിഴല്‍ കണ്ടാല്‍ പോലും അദേഹം പേടിക്കുമെന്നും വി.ഡി സതീശന്‍ പരിഹസിച്ചു.

നവകേരള സദസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി കൊടുക്കാനുള്ള തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് ശക്തമായ സമരം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതിപക്ഷ സമരത്തെ ക്രൂരമായി പരിഹസിക്കല്‍ ആണിത്. മുഖ്യമന്ത്രിയുടെ അസഹിഷ്ണുതയാണ് ഇതിലൂടെ വ്യക്തമാകുന്നത്.

നവകേരള സദസിലൂടെ ഏത് പ്രശ്നമാണ് പരിഹരിച്ചത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഖജനാവ് താഴിട്ട് പൂട്ടിയിരിക്കുകയാണെന്നും സദസ് ഉപയോഗിച്ചത് പ്രതിപക്ഷത്തെ അധിക്ഷേപിക്കാനാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.