ആലപ്പുഴ: ഊരുക്കരി നൊച്ചുവീട്ടില്‍ സി.എക്‌സ് തോമസുകുട്ടി നിര്യാതനായി. 78 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ ഇരിക്കെ ഇന്ന് രാവിലെയാണ് നിര്യാതനായത്.
സംസ്‌കാരം നാളെ വൈകുന്നേരം നാലിന് മിത്രക്കരി സെന്റ് സേവ്യേഴ്‌സ് ദേവാലയ സെമിത്തേരിയില്‍.
ഭാര്യ: ഏലിയാമ്മ തോമസ്
മക്കള്‍: മനോജ് തോമസ്, ബിനോയി തോമസ്, സിനോജ് തോമസ്
മരുമക്കള്‍: സോണി മനോജ്, ലിജി ബിനോയി, ലിനു സിനോജ്
സീന്യൂസ് ലൈവിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവും ദുബായ് സെന്റ് മേരീസ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ പ്രസിഡന്റുമായ മനോജ് തോമസിന്റെ പിതാവാണ്.