കൊച്ചി: ന്യൂ ഇയര്‍ ആഘോഷത്തിന്റെ ഭാഗമായി കൊച്ചി മെട്രോയുടെ സര്‍വീസ് സമയം നീട്ടി. ജനുവരി ഒന്നിന് പുലര്‍ച്ചെ ഒന്നുവരെ മെട്രോ സര്‍വീസ് നടത്തും. ഡിസംബര്‍ 31 ന് രാത്രി 20 മിനിറ്റ് ഇടവിട്ട് ആയിരിക്കും സര്‍വീസ് നടത്തുക. ആലുവ, എസ്.എന്‍ ജംഗ്ഷന്‍ സ്റ്റേഷനുകളില്‍ നിന്നുള്ള അവസാന സര്‍വീസ് പുലര്‍ച്ചെ ഒന്നിനായിരിക്കും.
ഗതാഗതക്കുരുക്കില്‍പ്പെടാതെ പുതുവത്സര ആഘോഷങ്ങള്‍ക്ക് എത്തുന്നതിനും തിരികെ പോകുന്നതിനും പൊതുജനങ്ങള്‍ക്ക് കൊച്ചി മെട്രോ സര്‍വീസ് സഹായകരമാകുമെന്ന് കൊച്ചി മെട്രോ അധികൃതര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
നഗരത്തിലെങ്ങും നടക്കുന്ന പുതുവത്സര ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് യാത്രാ ക്ലേശം ഉണ്ടാകാതിരിക്കാനാണ് കൊച്ചി മെട്രോയുടെ സര്‍വീസ് പുനക്രമീകരിച്ചത്.