തിരുവനന്തപുരം: കെ റെയില്‍ അലൈന്‍മെന്റ് സംബന്ധിച്ച് റെയില്‍വേയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ദക്ഷിണ റെയില്‍വേ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടില്‍ പദ്ധതിക്കെതിരെ നിരവധി തടസ വാദങ്ങളാണ് ദക്ഷിണ റെയില്‍വേ ഇക്കാര്യത്തില്‍ ഉയര്‍ത്തിയിരിക്കുന്നത്. ഭൂമി വിട്ട് നല്‍കുന്നത് റെയില്‍ വികസനത്തിന് തടസമാകുമെന്നും പദ്ധതി ചിലവ് അധിക സാമ്പത്തിക ബാധ്യതയ്ക്ക് വഴിവെയ്ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കോഴിക്കോടും കണ്ണൂരും സ്റ്റേഷന്‍ നിര്‍മിക്കാന്‍ നിശ്ചയിച്ച സ്ഥലം മറ്റ് പദ്ധതികള്‍ക്കായി നിശ്ചയിച്ചിട്ടുള്ളതാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. സില്‍വര്‍ ലൈന്‍ ട്രാക്കിന്റെ ഇരുവശത്തും ഭിത്തി ഡിപിആറില്‍ പറയുന്നുണ്ട്. പക്ഷേ അത്തരത്തില്‍ ഭിത്തി നിര്‍മ്മിക്കുന്നത് നിലവിലെ റെയില്‍വേ സ്റ്റേഷനുകളുടെ സമീപത്ത് അനുവദിക്കാനാകില്ല എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
മാത്രവുമല്ല സ്റ്റാന്‍ഡേര്‍ഡ് ഗേജ് നിലവിലുള്ള റെയില്‍ ശൃംഖലയുമായി ബന്ധിപ്പിക്കാനാവില്ല. കൂടാതെ ട്രെയിന്‍ സര്‍വീസിനുണ്ടാക്കുന്ന ആഘാതവും പരിഗണിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.