തൃശൂരില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോ ബോര്‍ഡുകള്‍ നീക്കാന്‍ കോര്‍പ്പറേഷന്‍ ശ്രമം; പ്രതിഷേധവുമായി ബിജെപി

തൃശൂരില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോ ബോര്‍ഡുകള്‍ നീക്കാന്‍ കോര്‍പ്പറേഷന്‍ ശ്രമം; പ്രതിഷേധവുമായി ബിജെപി

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ റോഡ് ഷോയുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ബോര്‍ഡുകള്‍ കോര്‍പ്പറേഷന്‍ അഴിച്ചുമാറ്റാന്‍ ശ്രമിച്ചതിന് പിന്നാലെ തൃശൂര്‍ നഗരത്തില്‍ ബിജെപി പ്രതിഷേധം.

പ്രധാനമന്ത്രിയുടെ തൃശൂര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നഗരത്തില്‍ വിവിധ ഭാഗങ്ങളില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. ബോര്‍ഡുകള്‍ എടുത്തു മാറ്റാന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ ആരംഭിച്ചതോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് കോര്‍പ്പറേഷന്‍ ഈ ശ്രമത്തില്‍ നിന്നും പിന്‍വാങ്ങി.

നവകേരള സദസ് ഉള്‍പ്പെടെ നടന്ന സമയത്ത് മുഖ്യമന്ത്രിയുടേതടക്കമുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. ഇത് കോര്‍പ്പറേഷന്‍ അഴിച്ചു മാറ്റിയിരുന്നില്ല. എന്തുകൊണ്ടാണ് എല്‍ഡിഎഫിന്റെ പരിപാടികളുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ മാറ്റാത്ത കോര്‍പറേഷന്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിന്റെ ബോര്‍ഡുകള്‍ മാറ്റുന്നത് എന്നാണ് ബിജെപി പ്രവര്‍ത്തകര്‍ ചോദിക്കുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.