കോണ്‍ഗ്രസിന്റെ 'സമരാഗ്‌നി' ജനകീയ പ്രക്ഷോഭ യാത്ര: സംഘാടക സമിതി രൂപീകരിച്ചു; പ്രഥമ യോഗം ബുധനാഴ്ച തിരുവനന്തപുരത്ത്

കോണ്‍ഗ്രസിന്റെ 'സമരാഗ്‌നി' ജനകീയ പ്രക്ഷോഭ യാത്ര: സംഘാടക സമിതി രൂപീകരിച്ചു; പ്രഥമ യോഗം ബുധനാഴ്ച തിരുവനന്തപുരത്ത്

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ചേര്‍ന്ന് നയിക്കുന്ന 'സമരാഗ്‌നി' ജനകീയ പ്രക്ഷോഭ യാത്രയുടെ സംഘാടക സമിതി രൂപീകരിച്ചു. പതിനൊന്ന് അംഗ സംഘാടക സമിതിയുടെ പ്രഥമ യോഗം ബുധനാഴ്ച തിരുവനന്തപുരത്ത് ചേരും.

കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് എംപി, ടി. സിദ്ദിഖ് എംഎല്‍എ, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി ജോസഫ്, ജോസഫ് വാഴയ്ക്കന്‍, എ.പി അനില്‍കുമാര്‍ എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ടി.യു രാധാകൃഷ്ണന്‍, കെ. ജയന്ത്, വി.എസ് ശിവകുമാര്‍, ഷാഫി പറമ്പില്‍ എംഎല്‍എ, എന്‍. സുബ്രഹ്മണ്യന്‍, ബിന്ദുകൃഷ്ണ എന്നിവരാണ് അംഗങ്ങള്‍.

ബുധനാഴ്ച വൈകുന്നേരം ചേരുന്ന ആദ്യ യോഗത്തില്‍ വി.ഡി സതീശന്‍, രമേശ് ചെന്നിത്തല, ശശി തരൂര്‍, . മുരളീധരന്‍, എം.എം ഹസന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 140 നിയമസഭ മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന ജാഥ ജനുവരി 21 ന് കാസര്‍കോഡ് നിന്ന് ആരംഭിച്ച് ഫെബ്രുവരി അവസാനം തിരുവനന്തപുരത്ത് സമാപിക്കും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.