പാലാരിവട്ടത്ത് അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വൈദ്യപരിശോധനയ്ക്ക് ശേഷം രാത്രിയില്‍ തന്നെ കോടതിയില്‍ ഹാജരാക്കും; പ്രതിഷേധം കൂടുതല്‍ ശക്തമാക്കാന്‍ കോണ്‍ഗ്രസ്

പാലാരിവട്ടത്ത് അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വൈദ്യപരിശോധനയ്ക്ക് ശേഷം രാത്രിയില്‍ തന്നെ കോടതിയില്‍ ഹാജരാക്കും; പ്രതിഷേധം കൂടുതല്‍ ശക്തമാക്കാന്‍ കോണ്‍ഗ്രസ്

കൊച്ചി; ആറു മണിക്കൂര്‍ നീണ്ട കോണ്‍ഗ്രസ് പ്രതിഷേധത്തിന് ഒടുവില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വൈദ്യപരിശോധനയ്ക്ക് എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.

ഏഴു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധന പൂര്‍ത്തിയാകുന്നതിന് അനുസരിച്ച് കോടതിയില്‍ ഹാജരാക്കും. മജിസ്‌ട്രേട്ടിന്റെ വീട്ടിലെത്തിച്ചാകും ജാമ്യത്തിന് ശ്രമിക്കുക.

അതേ സമയം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മേല്‍ ചാര്‍ത്തിയിരിക്കുന്ന ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കോടതി ജാമ്യം ലഭിച്ചില്ലെങ്കില്‍ എങ്ങനെയാകും കോണ്‍ഗ്രസിന്റെ പ്രതിരോധം എന്നതാണ് ഉദ്വേഗത്തോടെ ഉറ്റുനോക്കുന്നത്.

യാതൊരു അക്രമവുമില്ലാതെ സമാധാനപരമായി കരിങ്കൊടി കാണിച്ച പ്രവര്‍ത്തകര്‍ക്കു മേല്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. ഈ സാഹചര്യത്തില്‍ പ്രതിരോധം പിന്‍വലിക്കില്ലെന്നുള്ള ഉറച്ച നിലപാടിലായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍.

ജാമ്യം ലഭിച്ചാലും ഇല്ലെങ്കിലും പ്രതിഷേധം തുടരുമെന്നു തന്നെയാണ് കോണ്‍ഗ്രസ് നല്‍കുന്ന സൂചന. നാളെ നടക്കുന്ന നവകേരള സദസിന് മുന്നിലും കൂടുതല്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് യൂത്ത് കോണ്‍ഗ്രസ് നീക്കം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.