പ്രധാനമന്ത്രി നാളെ കേരളത്തില്‍; തൃശൂര്‍ തേക്കിന്‍കാട് മൈതാനം ചുറ്റി റോഡ് ഷോ

പ്രധാനമന്ത്രി നാളെ കേരളത്തില്‍; തൃശൂര്‍ തേക്കിന്‍കാട് മൈതാനം ചുറ്റി റോഡ് ഷോ

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തൃശൂരിലേക്ക് പോകും. തേക്കിന്‍കാട് മൈതാനം ചുറ്റി അദേഹത്തിന്റെ റോഡ് ഷോയും നാളെ നടക്കും. റോഡ് ഷോയ്ക്ക് ശേഷം മഹിളാ സമ്മേളനത്തിലും സംസാരിക്കും.

ഇന്ന് തമിഴ്‌നാട്ടിലാണ് സന്ദര്‍ശനം. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി തമിഴ്നാട്ടില്‍ എത്തുന്നത്. റോഡ്, റെയില്‍, വ്യോമ ഗതാഗത മേഖലയിലാണ് പദ്ധതികള്‍. 19,500 കോടിയുടെ വികസന പദ്ധതികളാണ് അദ്ദേഹം ഉദ്ഘാടനം ചെയ്യുന്നത്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് തൃശൂര്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയായിരിക്കും. മുന്‍ നിശ്ചയിച്ച പൊതു പരീക്ഷകള്‍ക്കും നിയമനങ്ങള്‍ക്കായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.