തിരുവനന്തപുരം: എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ആഭ്യന്തര സര്‍വീസുകള്‍ നാളെ മുതല്‍ ശംഖു മുഖത്തെ ആഭ്യന്തര ടെര്‍മിനലിലേക്ക് (ടി-1) മാറ്റി. നിലവില്‍ ചാക്കയിലെ അന്താരാഷ്ട്ര ടെര്‍മിനലില്‍ (ടി-2) നിന്നുള്ള ബംഗളൂരു, ചെന്നൈ, കണ്ണൂര്‍ സര്‍വീസുകളാണ് ഇന്ന് മുതല്‍ ശംഖുമുഖത്തെ ടി-1ലേക്ക് മാറുന്നത്.
ഈ സര്‍വീസുകള്‍ പുറപ്പെടുന്നതും എത്തിച്ചേരുന്നതും ടി ഒന്നില്‍ ആയിരിക്കും. എന്നാല്‍ സര്‍വീസുകളുടെ സമയ ക്രമത്തില്‍ മാറ്റമില്ല. മറ്റ് എയര്‍ലൈനുകളുടെ സര്‍വീസുകള്‍ നിലവിലെ പോല്‍ തുടരുന്നതായിരിക്കും. ഫോണ്‍: 8714 601 843, 8714 645 030.