ടിയാന്‍ജിന്‍: ചൈനീസ് നഗരമായ ടിയാന്‍ജിനില്‍ ഐസ്‌ക്രീമില്‍ കൊറോണ വൈറസ് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഡാകിയോഡാവോ എന്ന ഫുഡ് കമ്പനിയുടെ ഐസ്‌ക്രീമിലാണ് കൊറോണ വൈറസ് കണ്ടെത്തിയത്. തലസ്ഥാനമായ ബീജിംഗിന് സമീപമുള്ള നഗരമാണ് ടിയാന്‍ജിന്‍.
ഡാകിയോഡാവോയിലെ ജീവനക്കാരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയെന്നും കമ്പനി സീല്‍ ചെയ്‌തെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഐസ്‌ക്രീമില്‍ നിന്ന് ആര്‍ക്കെങ്കിലും വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിട്ടില്ല. ന്യൂസിലാന്‍ഡ്, ഉക്രൈന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ചേരുവകള്‍ ഉപയോഗിച്ചാണ് ഐസ്‌ക്രീം നിര്‍മ്മിച്ചിട്ടുള്ളതെന്നാണ് കമ്പനി അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്.
വൈറസ് കണ്ടെത്തിയ ബാച്ചിലെ 29,000 കാര്‍ട്ടണുകളില്‍ ഭൂരിഭാഗവും വിറ്റിട്ടില്ല. 390 ഐസ്‌ക്രീമോളം വിറ്റെന്നും ഇത് വാങ്ങിയവരുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും അധികൃതര്‍ പറഞ്ഞു.