സംസ്ഥാന സ്‌കൂള്‍ കലോല്‍സവം: ആദ്യദിനം കോഴിക്കോട് മുന്നില്‍

സംസ്ഥാന സ്‌കൂള്‍ കലോല്‍സവം: ആദ്യദിനം കോഴിക്കോട് മുന്നില്‍

കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ആദ്യ ദിനത്തില്‍ നേട്ടം കൊയ്ത് കോഴിക്കോട്. 172 പോയിന്റോടെ പട്ടികയില്‍ കോഴിക്കോട് ഒന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ 167 പോയിന്റുമായി തൊട്ടുപിന്നാലെ തൃശൂരുമുണ്ട്.

യഥാക്രമം 161, 160 പോയിന്റുകളുമായി പാലക്കാട്, മലപ്പുറം ജില്ലകളാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.

വ്യാഴാഴ്ച രാവിലെയാണ് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കലാമാമാങ്കത്തിന് തിരിതെളിഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കലോല്‍സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

പങ്കെടുക്കലാണ് പ്രധാനമെന്നും പോയിന്റ് വാങ്ങാനുള്ള ഉപാധിയായി കലയെ കാണരുതെന്നും പറഞ്ഞ മുഖ്യമന്ത്രി കുട്ടികളുടെ മനസുകളില്‍ കലുഷിതമായ മല്‍സരബുദ്ധി വളര്‍ത്തരുതെന്നും ഓര്‍മിപ്പിച്ചു.

ജനുവരി നാലു മുതല്‍ എട്ട് വരെ അഞ്ച് ദിവസം നീളുന്ന സ്‌കൂള്‍ കലോത്സവത്തില്‍ പതിനാലായിരത്തോളം പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. 24 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. അതേസമയം, ആദ്യദിവസമായ ഇന്ന് മണിക്കൂറുകള്‍ വൈകിയാണ് മത്സരങ്ങള്‍ ആരംഭിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.