തൃശൂര്‍: കരുവന്നൂരിന് പിന്നാലെ തുമ്പൂര്‍ സര്‍വീസ് സഹകരണ ബാങ്കിലും ഇഡി അന്വേഷണം. വ്യാജ ആധാരം ഈടായി നല്‍കി ബാങ്ക് ഭരണ സമിതിയുടെ അറിവോടെ മൂന്നര കോടിയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഒരു സ്വകാര്യ മാധ്യമം പുറത്തുവിട്ടിട്ടുണ്ട്.
ബാങ്കിന്റെ മുന്‍ ഭരണസമിതി അംഗങ്ങളെ ഉടന്‍ ചോദ്യം ചെയ്തേക്കും. കോണ്‍ഗ്രസ് പ്രാദേശിക നേതാവായ ബാങ്കിന്റെ മുന്‍ പ്രസിഡന്റ് ജോണി കാച്ചപ്പിള്ളിയുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ കാലത്താണ് ക്രമക്കേട് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്‍വര്‍ എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സഹകരണ വകുപ്പ് അന്വേഷണം നടത്തുകയും ക്രമക്കേടുണ്ടായതായി കണ്ടെത്തുകയും ചെയ്തിരുന്നു.
കൊറ്റനല്ലൂര്‍ വില്ലേജിലെ 116/2 സര്‍വേ നമ്പറിലുള്ള ഭൂമി ഈടായി കാണിച്ചാണ് ലോണെടുത്തത്. 2017 ല്‍ ഒരു കോടി എഴുപത് ലക്ഷം ലോണ്‍ അനുവദിക്കുകയും ചെയ്തു. ഉടമയായ റെജി അറിയാതെയാണ് ഭൂമി ഈടായി നല്‍കാന്‍ ബാങ്ക് ഭരണസമിതി അംഗം യൂസഫ് കൊടകര പറമ്പില്‍ വസ്തു നോട്ട റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് വിവരം. സമാനമായ രീതിയില്‍ വേറെയും തട്ടിപ്പുകള്‍ നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഭൂമി താന്‍ അറിയാതെ മറ്റ് ചിലര്‍ പണയപ്പെടുത്തിയെന്ന് മനസിലായതോടെ റെജി കൊടകര മജിസ്‌ട്രേറ്റ് കോടതിയില്‍ ബാങ്ക് ഭരണസമിതിയ്ക്തിരെ പരാതി നല്‍കിയിട്ടുണ്ട്. സമാനമായ നിരവധി വായ്പ ക്രമക്കേടുകള്‍ ബാങ്കില്‍ നടന്നെന്നാണ് ഇഡി വ്യക്തമാക്കുന്നത്. 2024 ലെ ആദ്യ കേസായാണ് തുമ്പൂര്‍ സഹകരണ ബാങ്ക് ക്രമക്കേടില്‍ ഇസിഐആര്‍. ഏഴ് പേരെ പ്രതിയാക്കി ആളൂര്‍ പൊലീസ് എടുത്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി നടപടി. കേസില്‍ മുന്‍ ഭരണസമിതി അംഗങ്ങളടക്കമുള്ളവരെ ഇഡി ചോദ്യം ചെയ്യും. നിലവില്‍ അഡ്മിന്‌സ്‌ട്രേറ്റീവ് ഭരണത്തിലാണ് തുമ്പൂര്‍ സര്‍വീസ് സഹകരണ ബാങ്ക്.