രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ സഭയുടെ ശുശ്രുഷയില്‍ നിന്ന് മാറി നില്‍ക്കണം: കാതോലിക്ക ബാവ

രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ സഭയുടെ ശുശ്രുഷയില്‍ നിന്ന് മാറി നില്‍ക്കണം: കാതോലിക്ക ബാവ

കോട്ടയം: രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ സഭയുടെ ശുശ്രുഷയില്‍ നിന്ന് മാറി നില്‍ക്കണമെന്ന് ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മര്‍ത്തോമ മാത്യൂസ് തൃതീയന്‍ കതോലിക്ക ബാവ. മാധ്യമങ്ങളിലൂടെ വൈദികര്‍ തമ്മില്‍ പരസ്പരം ആരോപണം ഉന്നയിക്കുന്നത് അധമമായ പ്രവര്‍ത്തിയാണെന്ന് അദേഹം പറഞ്ഞു.

സഭയുടെ സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേരുന്നതും പരസ്യമായി പ്രവര്‍ത്തിക്കുന്നതും വിഭാഗീയതക്ക് കാരണമാകും. അങ്ങനെ പ്രവര്‍ത്തിക്കുന്നവര്‍ സഭ ശുശ്രുഷയില്‍ നിന്ന് മാറി നില്‍ക്കണം.

സഭാ തലത്തില്‍ പരിഹരിക്കാതെയുള്ള പ്രശ്‌നങ്ങള്‍ മാത്രമേ കോടതിയിലേക്ക് പോകാവൂ. അച്ചടക്ക നടപടി എടുക്കുമ്പോള്‍ നീരസപ്പെട്ടിട്ട് കാര്യമില്ല. ഹൃദയ വേദനയോടെയാണ് കല്‍പന പുറത്ത് ഇറക്കുന്നത്. വൈദികരുടെ പെരുമാറ്റം സംബന്ധിച്ച് കൂടി വരുന്ന പരാതികള്‍ അത്യധികം ദുഖിപ്പിക്കുന്നുവെന്നും കാതോലിക്ക ബാവ പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.