കോഴിക്കോട്: സ്റ്റാര്‍ ബക്സ് കോഫി ഷോപ്പില്‍ പാലസ്തീന്‍ അനുകൂല പോസ്റ്ററൊട്ടിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ഫറൂഖ് കോളജിലെ ഫ്രറ്റേണിറ്റി പ്രവര്‍ത്തകരായ ആറ് വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസെടുത്തത്. കലാപാഹ്വാനം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.
സ്റ്റാര്‍ ബക്സിനുള്ളില്‍ പോസ്റ്റര്‍ പതിച്ച് അതിന്റെ വീഡിയോ എടുക്കുകയായിരുന്നു വിദ്യാര്‍ഥികളുടെ ഉദ്ദേശ്യം. തികച്ചും സമാധാനപരമായിരുന്ന പ്രതിഷേധത്തിനാണ് കലാപാഹ്വാനം ചുമത്തി പൊലീസ് കേസെടുത്തിരിക്കുന്നതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.