കാര്‍ഷിക വായ്പ തിരിച്ചടയ്ക്കാനായില്ല; കണ്ണൂരില്‍ കര്‍ഷകന്‍ ജീവനൊടുക്കി

കാര്‍ഷിക വായ്പ തിരിച്ചടയ്ക്കാനായില്ല; കണ്ണൂരില്‍ കര്‍ഷകന്‍ ജീവനൊടുക്കി

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. കടബാധ്യതയെ തുടര്‍ന്ന് കണ്ണൂര്‍ നടുവില്‍ പഞ്ചായത്തിലാണ് കര്‍ഷകന്‍ ജീവനൊടുക്കിയത്. നൂലിട്ടാമല ഇടപ്പാറയ്ക്കല്‍ ജോസ് (64) ആണ് മരിച്ചത്.

വാഴക്കര്‍ഷകനായിരുന്നു. ഇന്നd രാവിലെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കാര്‍ഷിക വായ്പയെടുത്തത് തിരിച്ചടയ്ക്കാന്‍ കഴിയാതിരുന്നതാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.