അസോസിയേറ്റ് പ്രൊഫസര്‍ നിയമനം: യുജിസി നിലപാടുകളെ ചോദ്യം ചെയ്ത് പ്രിയ വര്‍ഗീസ്

അസോസിയേറ്റ് പ്രൊഫസര്‍ നിയമനം: യുജിസി നിലപാടുകളെ ചോദ്യം ചെയ്ത് പ്രിയ വര്‍ഗീസ്

കൊച്ചി: അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട് യുജിസിയുടെ നിലപാടുകളെ ചോദ്യം ചെയ്ത് പ്രിയ വര്‍ഗീസ്. അഭിഭാഷകനായ സുഭാഷ് ചന്ദ്രന്‍ മുഖേനെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. അവധിയെടുക്കാതെയുള്ള ഗവേഷണകാലം സര്‍വീസായി കണക്കാമെന്നും ഡെപ്യൂട്ടേഷനില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും അധ്യാപന പരിചയത്തിന്റെ ഭാഗമാണെന്നുമാണ് പ്രിയാ വര്‍ഗീസ് സത്യവാങ്മൂലത്തില്‍ പറയുന്നത്.

2010 ലെ യുജിസി റെഗുലേഷനാണ് നിയമനത്തിന് ബാധകമെന്ന് പ്രിയ വര്‍ഗീസ് വ്യക്തമാക്കി. 2018 ല്‍ ദേദഗതി ചെയ്ത ചട്ടങ്ങള്‍ തനിക്ക് ബാധകമല്ലെന്നും താന്‍ നിയമിക്കപ്പെട്ടത് യുജിസി ചടങ്ങളെ ദൂരവ്യാപകമായി ഒരു വിധത്തിലും ബാധിക്കില്ലെന്നും വ്യക്തമാക്കി.

അസോസിയേറ്റ് പ്രൊഫസര്‍ നിയമന കേസില്‍ പ്രിയ വര്‍ഗീസിനെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാരും സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഡെപ്യൂട്ടേഷന്‍ സര്‍വ സാധാരണമാണെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സുപ്രീം കോടതിയെ അറിയിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.