വീണ്ടും ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി പ്രമുഖ ഇ കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ട്

വീണ്ടും ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി പ്രമുഖ ഇ കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ട്

ന്യൂഡല്‍ഹി: പ്രമുഖ ഇ- കോമേഴസ് സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ടില്‍ വീണ്ടും ജീവനക്കാരെ പിരിച്ചുവിടാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. അഞ്ച് മുതല്‍ ഏഴ് ശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനിയുടെ നീക്കം.

ഏകദേശം 20000ത്തില്‍ പരം ജീവനക്കാരുണ്ട്. മാര്‍ച്ച്- ഏപ്രില്‍ മാസത്തോടെ പിരിച്ചുവിടല്‍ പൂര്‍ത്തിയാക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.

കമ്പനിയുടെ വാര്‍ഷിക അവലോകന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. എന്നാല്‍ കമ്പനി ജീവനക്കാരെ പിരിച്ചുവിടുന്ന നടപടി ആദ്യമായല്ല സ്വീകരിക്കുന്നത്. ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ വീണ്ടും കമ്പനി നീക്കം നടത്തുന്നതെന്നാണ് വിവരം. ഒരുപക്ഷേ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പിരിച്ചുവിടല്‍ നടത്താനാണ് കമ്പനിയുടെ നീക്കമെന്നും പരയപ്പെടുന്നുണ്ട്.

ഫ്‌ളിപ്കാര്‍ട്ട് പ്രവര്‍ത്തന വരുമാനത്തില്‍ 42 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഡിസംബര്‍ അവസാനത്തോടെ 14,845 കോടി രൂപയിലെത്തിയിരുന്നു. ബിസിനസ് ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ ടോഫ്ലറിന്റെ കണക്ക് പ്രകാരം ഫ്‌ളിപ്കാര്‍ട്ടിന്റെ മൊത്തം നഷ്ടം ഒമ്പത് ശതമാനം കുറഞ്ഞ് 4,026 കോടി രൂപയും ചിലവ് 26 ശതമാനം വര്‍ധിച്ച് 19,043 കോടി രൂപയുമായിരുന്നു.

എന്നാല്‍ തൊഴിലാളികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടും ഫ്‌ളിപ്കാര്‍ട്ടിന്റെ പൊതു ഓഫറുകള്‍ 2024 വരെ നീട്ടിവെക്കാനുള്ള തീരുമാനം പുനപരിശോധിക്കാന്‍ തയാറായിട്ടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.