കേരളത്തിലെ മുസ്ലിം, ക്രിസ്ത്യന്‍ ഒബിസി സംവരണത്തില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി ദേശീയ പിന്നാക്ക കമ്മിഷന്‍

കേരളത്തിലെ മുസ്ലിം, ക്രിസ്ത്യന്‍ ഒബിസി സംവരണത്തില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി ദേശീയ പിന്നാക്ക കമ്മിഷന്‍

ന്യൂഡല്‍ഹി: കേരളത്തില്‍ മതാടിസ്ഥാനത്തിലുള്ള മുസ്ലിം, ക്രിസ്ത്യന്‍ ഒ.ബി.സി സംവരണത്തിനെതിരെ ദേശീയ പിന്നാക്ക കമ്മിഷന്‍. മതാടിസ്ഥാനത്തില്‍ മുസ്ലിം, ക്രിസ്ത്യന്‍ സമുദായത്തിന് സംവരണം നല്‍കിയത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ ഹന്‍സ്രാജ് ഗംഗാരാം അഹിര്‍ ആരോപിച്ചു.

ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. 15 ദിവസത്തിനുള്ളില്‍ കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ചെയര്‍മാന്‍ പറഞ്ഞു. ഏത് സര്‍വേയുടെ അടിസ്ഥാനത്തിലാണ് സംവരണം എന്ന ചോദ്യത്തോട് സംസ്ഥാന സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.

മതത്തിന്റെ പേരില്‍ മുഴുവനായി ഒ.ബി.സി സംവരണം നല്‍കാനാവില്ല. അതേ മതത്തിലെ പിന്നാക്കക്കാരെ കണ്ടെത്തി വേണം സംവരണം നല്‍കാനെന്നും ഹന്‍സ്രാജ് അഹിര്‍ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒ.ബി.സി സംവരണം നടപ്പാക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.